രാഹുൽ മാങ്കുട്ടത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനെത്തി, മന്ത്രിമാരുമായി കുശലം പറഞ്ഞു, ബിജെപിശീലാവതിയംഗം മിനി കൃഷ്ണകുമാർ ഇറങ്ങിപ്പോയി

രാഹുൽ മാങ്കുട്ടത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനെത്തി, മന്ത്രിമാരുമായി കുശലം പറഞ്ഞു, ബിജെപിശീലാവതിയംഗം മിനി കൃഷ്ണകുമാർ ഇറങ്ങിപ്പോയി
Nov 7, 2025 08:13 PM | By PointViews Editr

പാലക്കാട്: പീഢനക്കേസ് വീരൻ യഡിയൂരപ്പയെ വരെ നേതാവായി ചുമക്കുന്ന ബി ജെ പി പാലക്കാട് നഗരസഭ സ്ഥിരം സമിതി ചെയർപഴ്സൻ മിനി കൃഷ്ണകുമാറിന് രാഹുൽ മാങ്കുട്ടത്തിലിനെ വേദിയിൽ ഇരുത്തിയത് സഹിക്കാനാകാതെ ഇറങ്ങിപ്പോകുന്ന രസതന്ത്രത്തോടെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് പാലക്കാട് തുടക്കമായി.മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. മന്ത്രിമാരായ വി ശിവൻ കുട്ടി, എം.ബി.രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചടങ്ങിൽ പങ്കെടുത്തു. മന്ത്രി ശിവൻകുട്ടിയുടെ അടുത്തുള്ള കസേരയിലുരുന്ന രാഹുൽ മന്ത്രിയുമായി സംഭാഷണവും നടത്തി. എന്നാൽ ബിജെപിയിലെ ശീലാവതി നഗരസഭാംഗവും സ്ഥിരം സമിതി ചെയർപഴ്സനുമായ മിനിക്ക് ധാർമിക രോഷം അണ പൊട്ടിയതിനെ തുടർന്ന് പ്രത്യേക ഭാവാഭിനയത്തോടെ രാഹുൽ ങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി ദേശസ്നേഹിയായി. രാഹുലിനെ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്തിനാണ് ഒഴിവാക്കിയതെന്ന് ലോക്കൽ സഖാക്കളോടും സംഘാക്കളോടും ചോദിച്ചാൽ കിട്ടുന്ന ന്യായീകരണം കേട്ട് കേരളം മൊത്തം ചിരിക്കും. പല നേതാക്കളുടെയും ധാർമിക ശാസ്ത്രം പഠിക്കാൻ പോയാൽ ചിരി കൂട്ടച്ചിരിയായി മാറും. ഇല്ലാത്ത ധാർമികത വല്ലാതെ പ്രസംഗിക്കുകയും ഇതുപോലെയുള്ള കോക്രി കാട്ടുകയും ചെയ്യുന്ന അഭിനവ രാഷ്ട്രീയ കഥാപാത്രങ്ങൾ എന്ത് ന്യായമാണ് രാഹുലിന് എതിരെ ഉയർത്തുന്നത് എന്ന് അവർക്ക് പോലും അറിയില്ല. എന്നാലും ചുമ്മാ അങ് അഭിനയിക്കുകയാണ്.

മന്ത്രി വി ശിവൻകുട്ടി വലിയ പ്രഖ്യാപനങ്ങളോടെയാണ് ശാസ്ത്രോത്സവും. ഉദ്ഘാടനം ചെയ്ത‌ിരിക്കുന്നത്. മൂന്ന് പ്രഖ്യാപനങ്ങളാണ് പ്രധാനമായും നടത്തിയത്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നതാണ് ഇതിൽ പ്രധാന പ്രഖ്യാപനം. കൂടാതെ സമ്മാനത്തുകയും വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാർത്ഥനയിലെ ഏകീകരണം നടത്തുമെന്ന മറ്റൊരു പ്രധാന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. എല്ലാ സ്കൂ‌ളിലും ഒരുപോലെ ഉള്ള പാട്ട് പാടണം. ചില മത സംഘടനകളുടെ സ്‌കൂളുകളിൽ പ്രത്യേക വിഭാഗത്തിന്റെ പ്രാർത്ഥന നടക്കുന്നു. വിദ്യാർത്ഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുന്നു. എല്ലാ സ്‌കൂളുകളിലും ഒരുപോലെയുള്ള പാട്ട് വരണമെന്നത് സമൂഹത്തിന്റെ ചർച്ചക്ക് വെക്കുന്നതായും ഭരണഘടന മൂല്യങ്ങളും ശാസ്ത്ര ബോധവും ഉള്ള പാട്ടുകളാണ് വേണ്ടതെന്നും മന്ത്രി

ഉദ്ഘാടന വേദിയിൽ പറഞ്ഞു. എങ്ങനെയെങ്കിലും സ്കൂളുകൾ മികച്ച രീതിയിൽ നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിന് പകരം പാട്ടും നോക്കി നടന്ന് നാട്ടിൽമ്പുണ്ടാക്കാനാണ് മന്ത്രി നോക്കുന്നത്. മന്ത്രി ജനിക്കുന്നതിന് മുൻപ് തുടങ്ങിയ സ്കൂളിൽ നിന്ന് അന്നു മുതൽ നിലനിൽക്കുന്ന പ്രാർത്ഥനാ ഗാനം കേട്ട് വട്ട് പിടിച്ച ഒരാൾ ഈ മന്ത്രി മാത്രമായിരിക്കുമെന്ന് ഒടുക്കം നാട്ടുകാര് പറയാതിരുന്നാൽ മതി.

Rahul attended the inauguration of the State School Science Festival in Mankuttam, exchanged pleasantries with ministers, BJP Shilavathi member Mini Krishnakumar walked out

Related Stories
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Nov 10, 2025 01:17 PM

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ...

Read More >>
ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന, ഹൈക്കോടതി

Nov 10, 2025 12:22 PM

ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന, ഹൈക്കോടതി

ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന,...

Read More >>
ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ ഇല്ലാത്തതോ?

Nov 9, 2025 10:04 AM

ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ ഇല്ലാത്തതോ?

ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ...

Read More >>
കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര  കണ്ണൂർ ജില്ലാ സമാപനംകേളകത്ത് നടത്തി

Nov 9, 2025 06:52 AM

കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര കണ്ണൂർ ജില്ലാ സമാപനംകേളകത്ത് നടത്തി

കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര കണ്ണൂർ ജില്ലാ സമാപനംകേളകത്ത്...

Read More >>
11 വൺ നോട്ടിഫിക്കേഷൻ ഇറങ്ങി. പരാതി പറയാൻ പതിനഞ്ച് ദിവസമുണ്ട്.

Nov 8, 2025 01:42 PM

11 വൺ നോട്ടിഫിക്കേഷൻ ഇറങ്ങി. പരാതി പറയാൻ പതിനഞ്ച് ദിവസമുണ്ട്.

11 വൺ നോട്ടിഫിക്കേഷൻ ഇറങ്ങി. പരാതി പറയാൻ പതിനഞ്ച്...

Read More >>
ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ പ്രകടനം

Nov 7, 2025 10:46 PM

ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ പ്രകടനം

ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ...

Read More >>
Top Stories